വീട് നശിപ്പിച്ച സണ്ണി ലിയോണിനെതിരെയും അവരുടെ ഭര്‍ത്താവ് ഡാനിയസ്‍ വെബറിനെതിരെയും കേസ് കൊടുക്കുമെന്ന് നടി സെലീന ജയ്റ്റ്ലി. സണ്ണിയേയും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറിനേയും അവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ബോളിവുഡ് നടി സെലീന ജെയ്റ്റ്ലി ഇറക്കി വിട്ടതായി വാര്‍ത്ത വന്നിരുന്നു . സെലീന വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നാണ് സണ്ണിയെയും ഭര്‍ത്താവിനെയും ഇറക്കിവിട്ടത്.സണ്ണിയും ഭര്‍ത്താവും ഫ്ലാറ്റ് ഒഴിയാത്തതിനെ തുടര്‍ന്ന് സെലീനയും അവരുടെ ഇരട്ടക്കുട്ടികളും ഹോട്ടലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് സണ്ണി ലിയോണിനെതിരെ രൂക്ഷവിമര്‍ശനവുമായി സെലീന രംഗത്തെത്തിയിരിക്കുന്നത്.താരം എന്ന നിലയില്‍ നടിയ്ക്ക് ആരും വീടുകൊടുക്കുന്നില്ലെന്നും അതില്‍ അലിവ് തോന്നിയാണ് തന്‍റെ ഫ്ലാറ്റ് വാടകയ്ക്ക് താമസിക്കാന്‍ കൊടുത്തതെന്ന് സെലീന പറയുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നെന്നും നടി പറഞ്ഞു,താമസത്തിന് കൊടുത്ത ഫ്‌ളാറ്റില്‍ നിന്നും സണ്ണിയും ഭര്‍ത്താവും ഒഴിഞ്ഞില്ലെന്ന് മാത്രമല്ല ആ വീട് മുഴുവന്‍ അവര്‍ നശിപ്പിച്ചു.. വീട്ടിലുണ്ടായിരുന്ന പുരാതനവസ്തുക്കള്‍ വരെ അവര്‍ നശിപ്പിച്ചു.. ഫ്രിഡ്ഡ് മുതല്‍ വാഷിങ് മെഷീന്‍ വരെ നശിപ്പിച്ചു. സെലീന പറയുന്നു.അതേസമയം സെലീന വീട്ടില്‍ നിന്ന് ഇറക്കിവിട്ട വാര്‍ത്ത തെറ്റാണെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി.
വാര്ത്ത തെറ്റാണെന്ന് സണ്ണി ലിയോണ്
0
Share.