ആലുവയ്ക്ക് സമീപം എടനാട് ഷാപ്പിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 378 ലിറ്റർ വ്യാജക്കള്ള് പിടിച്ചെടുത്തു. സ്റ്റോക്ക് രജിസ്റ്ററിൽ ബാക്കിയുള്ള 40 ലിറ്ററിന് പുറമെ ഷാപ്പിന് സമീപം മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന ഉപയോഗയോഗ്യമല്ലാത്ത കള്ളാണ് എക്‌സൈസ് കണ്ടെത്തിയത്. പിടിച്ചെടുത്ത കള്ള് രാസപരിശോധനയ്ക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പിലെ വിൽപ്പനക്കാരൻ ചൊവ്വര സ്വദേശി മത്തായി(59)യെ അറസ്റ്റു ചെയ്തു. ലൈസൻസി ആലുവ തോട്ടുമുഖംകരയിൽ ആലക്കൽ വീട്ടിൽ കുമാറി(26)നെ പിടികിട്ടാനുണ്ട്. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ പി. ജയരാജന്റെ മേൽനോട്ടത്തിൽ നടത്തിയ റെയ്ഡിൽ റേഞ്ച് ഇൻസ്‌പെക്ടർ പി. കൃഷ്ണൻനായർ, പ്രിവന്റീവ് ഓഫീസർമാരായ കെ.ടി. സാജു, ബി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
എടനാട് ഷാപ്പിൽ എക്സൈസ് റെയ്ഡ് 378 ലിറ്റർ വ്യാജക്കള്ള് പിടിച്ചെടുത്തു
0
Share.