പാലക്കാട് മെഡിക്കല് കോളജിന് 360 കോടി അനുവദിക്കും: ഉമ്മന്ചാണ്ടി

0

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സമുച്ചയം നിര്‍മ്മിക്കുന്നതിന് 360 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടു വര്‍ഷം കൊണ്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കും.അട്ടപ്പാടിയില്‍ എല്ലാ മേഖലകളിലും ഈ വര്‍ഷം തന്നെ വൈദ്യുതി എത്തിക്കും. സോളാര്‍ വൈദ്യുത പദ്ധതിയായിരിക്കും ഇതിനായി നടപ്പാക്കുക. നിലവിലുള്ള എല്ലാ വീടുകള്‍ക്കും മാര്‍ച്ച് മാസത്തോടെ വൈദ്യുതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Share.

About Author

Comments are closed.