ബീയ്യാത്തുവിന് ഹജ്ജിന് സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശകമ്മീഷന്

0

തുടര്‍ച്ചയായിനാല്‌ തവണഹജ്ജിന്‌ അവസരംനിഷേധിക്കപ്പെട്ടപുളിഞ്ഞാലിലെതങ്ങള്‍ അബ്‌ദുള്ളഹാജിയുടെഭാര്യബിയ്യാത്തുവിന്‌ ഹജ്ജിന്‌ അവസരംനല്‍കാന്‍ കേന്ദ്ര-സംസ്ഥാനഹജ്ജ്‌ കമ്മിറ്റിക്ക്‌ നിര്‍ദ്ദേശംനല്‍കിയതായിമനുഷ്യാവകാശകമ്മീഷന്‍ അംഗംകെ. മോഹന്‍കുമാര്‍ അറിയിച്ചു. ശാരീരികസാമ്പത്തികശേഷിയുള്ളവര്‍ക്ക്‌ ഇസ്ലാമികനിയമപ്രകാരംജീവിതത്തില്‍ ഒരുതവണയെങ്കിലുംഹജ്ജ്‌ ചെയ്യല്‍ നിര്‍ബന്ധമാണ്‌. സാങ്കേതികകാരണങ്ങളാല്‍ ഇതിനുള്ളഅവസരംനിഷേധിക്കുന്നത്‌ മനുഷ്യാവകാശലംഘനമാണെന്ന്‌ കമ്മീഷന്‍ വിലയിരുത്തി. ഓരോതവണയുംഓരോകാരണങ്ങള്‍ ചൂണ്ടിക്കാട്ടിഹജ്ജിനുള്ളഅപേക്ഷഹജ്ജ്‌ കമ്മിറ്റിനിരസിക്കുകയായിരുന്നു. നാല്‌ തവണഅപേക്ഷിക്കുന്നവര്‍ക്ക്‌ റിസര്‍വ്‌ഡ്‌ കാറ്റഗറിയില്‍ അവസരംലഭിക്കും. ഇതിനെത്തുടര്‍ന്ന്‌ 2012 ല്‍ വീണ്ടുംഅപേക്ഷിച്ചു. തിരഞ്ഞെടുക്കപ്പെട്ടെങ്കിലുംകൂടെപോകുന്ന ‘മഹ്‌റം’ ഭര്‍ത്താവ്‌ അബ്‌ദുള്ളമുമ്പ്‌ ഹജ്ജ്‌ ചെയ്‌തതിനാല്‍ വിണ്ടുംഅവസരംനിഷേധിച്ചു. 2013 ല്‍ മകനെ ‘മഹ്‌റം’ ആക്കിവീണ്ടൂംഅപേക്ഷനല്‍കി. എന്നാല്‍ ഇത്‌ ആദ്യഅപേക്ഷയായിമാത്രമേപരിഗണിക്കുകയുള്ളൂഎന്ന്‌ പറഞ്ഞ്‌ വീണ്ടുംഅവസരംനിഷേധിച്ചതിനെതുടര്‍ന്നാണ്‌ മനുഷ്യാവകാശകമ്മീഷനെസമീപിച്ചത്‌. കെ.എസ്‌.ഇ.ബിയിലെപെറ്റികോണ്‍ട്രാക്‌ട്‌ വര്‍ക്കേഴ്‌സിന്റെസീനിയോറിറ്റിലിസ്റ്റ്‌ അട്ടിമറിച്ചെന്നപരാതിയില്‍ ലേബര്‍ കമ്മീഷണറോട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കുടുംബാസൂത്രണശസ്‌ത്രക്രിയപരാജയപ്പെട്ടെന്നപരാതിയില്‍ യുവതിക്ക്‌ രണ്ട്‌ മാസത്തിനകംഒരുലക്ഷംരൂപനഷ്‌ടപരിഹാരംനല്‍കാന്‍ ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ക്കുംനിര്‍ദ്ദേശംനല്‍കി

Share.

About Author

Comments are closed.