സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം എന്ന വിഷയത്തിലുള്ള, സംസ്ഥാനതല ശില്പശാലയും മാധ്യമ സെമിനാറും ഇന്ന് (ജൂണ്‍ 19) രാവിലെ 9.30 ന് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, രമേശ് ചെന്നിത്തല, കെ.പി. മോഹനന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ച സമകാലിക സാഹചര്യം, വെല്ലുവിളികള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍, സര്‍ക്കാര്‍തല സംവിധാനങ്ങള്‍ എന്നിവ, ഭക്ഷ്യസുരക്ഷാവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ശില്പശാല വിശകലനം ചെയ്യും. ഉച്ചയ്ക്ക് 12 നാണ് മാധ്യമ സെമിനാര്‍. ശില്പശാലയില്‍നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച്, ഭക്ഷ്യസുരക്ഷ സംബന്ധിച്ച കര്‍മ്മപദ്ധതി വിപുലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാശില്പശാലയും മാധ്യമ സെമിനാറും ഇന്ന്
0
Share.