മലയാള സിനിമ താരസംഘടനയായ അമ്മ സീരിയല്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുവാന്‍ 28 ന് കൊച്ചിയില്‍ ചേരുന്ന ജനറല്‍ബോഡി യോഗം ചര്‍ച്ച ചെയ്യും. ടെലിവിഷന്‍ ചാനലുകളില്‍ അഭിനയിക്കുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന പല എതിര്‍പ്പുകളും വിലക്കുകളും നടത്തിയിട്ടുണ്ട്. നാനൂറ്റി എന്‍പത് അംഗങ്ങളുള്ള അമ്മയില്‍ ജോലിയില്ലാതെ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്ന നിരവധി താരങ്ങളുണ്ട്. അവര്‍ക്ക് ഒരു താങ്ങായി ഒരു ചെറിയ വരുമാനം നല്‍കുവാന്‍ വേണ്ടിയാണ് താരസംഘടന ഈ ഒരു ആലോചനയുമായി മുന്നോട്ടു വന്നിരിക്കുന്നത്. സിനിമ.യില്‍ തിരക്കു കുറഞ്ഞ താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കുവാന്‍ ഒരു കൈത്താങ്ങാവുമെന്നതാണ് സീരിയല്‍ നിര്‍മ്മാണ ഉദ്ദേശങ്ങള്‍ ഇടവേള ബാബു പറഞ്ഞു. കൊച്ചിയില്‍ ചേരുന്ന യോഗത്തിനുശേഷമായിരിക്കും തീരുമാനം.
റിപ്പോര്‍ട്ട് – ഇന്ദുശ്രീകുമാര്‍