അന്തര്ദേശീയ യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സൗജന്യ യോഗ പരിശീലനവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് (ജൂണ്‍ 21) രാവിലെ 7.45 ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആയുഷ് സെക്രട്ടറി ഡോ.എം.ബീന മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിനോടനുബന്ധിച്ചു യോഗ ഡോക്യുമെന്ററിയുടെ പ്രകാശനവും ചീഫ് സെക്രട്ടറി നിര്‍വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി യോഗാ ഡാന്‍സ്, സെമിനാറുകള്‍, യോഗ പരിശീലനം എന്നിവ സംഘടിപ്പിക്കും
അന്തര്ദേശീയ യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
0
Share.