പെരുമ്പടപ്പ് ബ്ലോക്ക് കൃഷി ഭവന്റെ നേതൃത്വത്തില്‍ വിവിധ പാടശേഖരങ്ങളിലായി മികച്ചയിനം നെല്‍ വിത്തുകള്‍ ഉത്പാദിപ്പിക്കുന്നു. ചെറവല്ലൂര്‍ തെക്കേകെട്ട്, പെരുമ്പടപ്പ്, പഴഞ്ചിറ പാടശേഖരങ്ങളിലെ 74 ഹെക്ടറിലായി 30 ഓളം കര്‍ഷകരാണ് വിത്തുത്പ്പാദിപ്പിക്കുന്നത്. വിത്തുത്പാദനകൃഷിക്കാവശ്യമായ വിത്തുകള്‍ കൃഷിഭവനുകള്‍ വഴി സൗജന്യമായാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഉത്പാദനത്തിനുവേണ്ടണ്‍ ചിട്ടയായ നിര്‍ദേശങ്ങളും കൃഷിഭവനുകള്‍ വഴി നല്‍കുന്നുണ്ട്. 2008 മുതല്‍ കാര്യക്ഷമമായി പെരുമ്പടപ്പില്‍ വിത്തുത്പ്പാദനം നടക്കുന്നുണ്ട്. കേരളാ സ്റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് വിത്തുകള്‍ ശേഖരിക്കുന്നത്. വിപണിയില്‍ കൂടുതല്‍ മൂല്യമുള്ള ഉമ, ജ്യോതി ഇനം വിത്തുകളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ശേഖരിച്ച വിത്തുകള്‍ ലേബല്‍ ചെയ്താണ് വിപണനത്തിനെത്തുന്നത്.
പെരുമ്പടപ്പില്‍ മികച്ചയിനം നെല്‍വിത്തുകള്‍ ഉത്പാദിപ്പിക്കുന്നു
0
Share.