സർക്കാരിൽ തിരുത്തലുകൾ വേണമെന്ന് രമേശ് ചെന്നിത്തല

0

സർക്കാരിൽ തിരുത്തലുകൾ വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വയം ശുദ്ധീകരണത്തിലൂടെ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ. ഭരണതുടർച്ചയുണ്ടാകണമെങ്കിൽ അതിനനുസരിച്ചുള്ള നീക്കങ്ങൾ അനിവാര്യമാണെന്നും ചെന്നിത്തല മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിൽ പറഞ്ഞു. ഒാരോ ജനവിധിയും ജനങ്ങളുടെ വികാരപ്രകടനങ്ങൾ ആണ്. അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണം. കൂടുതൽ നന്മ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കണം. സ്വയം വിമർശനത്തിലൂടെ സ്വയം ശുദ്ധീകരണത്തിലൂടെ മുന്നോട്ട് പോകണം. ഇനി നേരിടാൻ പോകുന്നത് രണ്ട് തിരഞ്ഞെടുപ്പുകളാണ്. ഭരണ തുടർച്ചയുണ്ടാകണമെങ്കിൽ അതിനുള്ള പ്രവർത്തനങ്ങൾ വേണം. – ചെന്നിത്തല വ്യക്തമാക്കി.

Share.

About Author

Comments are closed.