പി.എന്‍. പണിക്കരുടെ സ്മര്‍ണാര്‍ഥം സംഘടിപ്പിക്കുന്ന വായന വാരാഘോഷത്തിനു തുടക്കമായി. വായനാദിന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ നിര്‍വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടന്‍ മമ്മൂട്ടി വായനാദിന സന്ദേശം നല്‍കി. പന്ന്യന്‍ രവീന്ദ്രന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പഞ്ചായത്ത് വകുപ്പ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.
വായനാദിനം ആചരിച്ചു
0
Share.