റോഡിലെ കുഴിയടയ്ക്കാത്തത്തിന് പ്രതിഷേധം!

0

ബാംഗ്ലൂരില്‍ ആണ് സംഭവം. റോഡിനു നടുവില്‍ ഉണ്ടായ ഒരു വലിയ കുഴിയും പൊട്ടിയ ജലവിതരണ പൈപ്പും ഒരു മാസമായി നന്നാക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഒരാള്‍ അതേ കുഴിയില്‍ ഒരു മുതലയെ കൊണ്ടുവന്ന് ഇട്ടു! അധികൃതരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ കഴിഞ്ഞോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ. നാട്ടുകാരുടെ മുഴുവന്‍ ശ്രദ്ധ നേടിയെടുക്കുവാന്‍ ഈ മുതലയ്ക്ക് കഴിഞ്ഞു.യഥാര്‍ത്ഥ മുതല ആണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ആദ്യ നോട്ടത്തില്‍ ഒരു യഥാര്‍ത്ഥ മുതല ആണെന്നൊക്കെ തോന്നുമെങ്കിലും ഇതൊരു ശില്‍പം മാത്രമാണ്. ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന കലാകാരനാണ് ഈ ശില്പത്തിന്റെ സൃഷ്ടാവ്. ബാംഗ്ലൂരിലെ സുല്‍ത്താന്‍പാളയ മെയിന്‍ റോഡിലെ അവഗണിക്കപ്പെട്ടുകിടന്ന കുഴിയില്‍ ഇദേഹം കൊണ്ടിട്ട മുതല ശില്‍പ്പത്തിന് 12 അടി നീളമുണ്ട്.ഇത് ആദ്യമായല്ല ഇദേഹം ഇങ്ങനെ സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇദേഹം ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ബാംഗ്ലൂര്‍ സിറ്റി പോലീസിനെയും നിര്‍മാണചുമതലകള്‍ ഉള്ള ബി.ബി.എം.പി.(ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര പാലികെ)യെയും ടാഗ് ചെയ്തിട്ടുമുണ്ട് കക്ഷി. ഈ ഫൈബര്‍ മുതലയെ നിര്‍മിക്കുവാന്‍ ആറായിരം രൂപയോളം സ്വന്തം കൈയ്യില്‍ നിന്ന് ചിലവഴിക്കുകയും ചെയ്തു.

Share.

About Author

Comments are closed.