കമല്‍ഹാസന്‍ വീണ്ടും ബോളിവുഡ് സിനിമ സംവിധാനം ചെയ്യുന്നു. ‘അമര്‍ ഹേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനാണ് നായകന്‍. കമല്‍ഹാസനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിരേന്ദ്ര കെ അറോറയും അര്‍ജുന്‍ എന്‍. കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും ചില വിദേശ രാജ്യങ്ങളിലും വെച്ചാണ് ചിത്രീകരണം.ചിത്രത്തില്‍ തന്‍െറ വേഷം വ്യത്യസ്തതയുള്ളതായിരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന ത്രില്ലിലാണ് സൈഫ് അലിഖാന്‍.18 വര്‍ഷത്തിനു ശേഷമാണ് കമല്‍ഹാസന്‍ ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. 1997ല്‍ പുറത്തിറങ്ങിയ ചാച്ചി 420യാണ് ഇതിന് മുമ്പ് കമല്‍ഹാസന്‍ സംവിധാനം ചെയ്ത ബോളീവുഡ് ചിത്രം.
‘അമര് ഹേ’ ബോളിവുഡ് ചിത്രം
0
Share.