പുലിയുടെ ടീസർ യൂട്യൂബിലിട്ട മലയാളി അറസ്റ്റിൽ

0

വിജയ്‍യുടെ ഏറ്റവും പുതിയ ചിത്രമായ പുലിയുടെ ടീസർ യൂട്യൂബിലിട്ട മലയാളി വിദ്യാർഥിയെ അറസ്റ്റ് ചെയ്‌തു. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ സൗണ്ട് മിക്സിങ് വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി മിഥുനാണ് അറസ്റ്റിലായത്. ടീസർ ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുൻപാണ് യൂട്യൂലിട്ടത്. കഴിഞ്ഞ ദിവസമാണ്‌ പുലിയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങിയത്.ചിമ്പു ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസനും ഹന്‍സികയുമാണ് ചിത്രത്തിലെ നായികമാർ. ശ്രീദേവി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തായിലാന്റില്‍ നിന്നുള്ള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.പിടി ശെല്‍വകുമാറും മലയാളി നിര്‍മാതാവ് ഷിബു തമീന്‍സും ചേര്‍ന്നാണ് നിര്‍മാണം.

Share.

About Author

Comments are closed.