ആര്പി മാളിനെതിരെ അഗ്നിശമനസേന

0

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ആര്‍ പി മാളിനെതിരെ അഗ്‌നിശമനസേന. മാവൂര്‍ റോഡിലെ ആര്‍ പി മാള്‍ അഗ്‌നിസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മാളിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാന്‍ നടപടി എടുക്കണമെന്ന് അഗ്‌നിശമന സേന ആവശ്യപ്പെട്ടു. മാള്‍ പ്രവര്‍ത്തിക്കുന്നത് അഗ്‌നിശമന സേനയുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചു കൊണ്ടാണ്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍ ഫയര്‍ എക്‌സിറ്റുകള്‍ പൂര്‍ണമായും അടച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കുന്നു.അഗ്‌നിശമന സേന ജില്ല ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനോടും ജില്ലാ കളക്ടറോടുമാണ് അഗ്‌നിശമനസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

Share.

About Author

Comments are closed.