തലക്കുമീതെ നൂറുകണക്കിന് കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ വലയം ചെയ്തുകൊണ്ടിരിക്കുന്ന ബഹിരാകാശ മാലിന്യങ്ങളെക്കുറിച്ചുള്ള ആധി ശാസ്ത്രത്തിന് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇവ നീക്കം ചെയ്യാവുന്ന പോംവഴികള്‍ പലതു നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രയോഗതലത്തില്‍ ദയനീയമായി പരാജയപ്പെട്ടതു മിച്ചം. എന്നാല്‍, മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഈ മാലിന്യങ്ങളെ ‘കൈയോടെ’ പിടികൂടാന്‍ ശേഷിയുള്ള പ്രത്യേക പശ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ആസ്ട്രോസ് കെയില്‍ എന്ന കമ്പനി രംഗത്തത്തെിയിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളുടെ ബാക്കി പത്രങ്ങളായി 50,000ത്തോളം സാമാന്യ വലിപ്പമുള്ള അവശിഷ്ടങ്ങള്‍ ബഹിരാകാശത്തുണ്ടെന്നാണ് അനുമാനം. ഉപയോഗശൂന്യമായ റോക്കറ്റിന്‍െറ ഘടകങ്ങള്‍, നട്ടുകളും ബോള്‍ട്ടുകളും ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങിയവയാണ് ഏറെയും.ഇവയില്‍ 20,000ത്തിലേറെയും ഒരു പന്തിനെക്കാള്‍ വലിപ്പമുള്ളവയാണ്. ഭൂമിയില്‍നിന്ന് പറന്നുയരുന്ന ബഹിരാകാശ പേടകങ്ങള്‍ക്ക് വലിയ ഭീഷണിയായിട്ടും ഇനിയും നടപടി സ്വീകരിക്കാനായിട്ടില്ളെന്നതാണ് ഖേദകരം. പുതിയ പശ ഘടിപ്പിച്ച ശുചീകരണ പേടകം 2017ഓടെ ബഹിരാകാശത്ത് എത്തിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു..
ബഹിരാകാശ മാലിന്യങ്ങള് നീക്കാന് ശുചീകരണ പേടകം
0
Share.