മലയാള ഭാഷയ്ക്ക് ആദ്യമായി ഒരു നിഘണ്ടു തയ്യാറാക്കി നല്‍കുകയും ഭാഷ അച്ചടിക്കുവാനുള്ള അച്ചുകൂടങ്ങള്‍ പള്ളിയോടൊപ്പം പള്ളിക്കൂടങ്ങള്‍, ആതുരാലയങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, കുഷ്ഠരോഗാശുപത്രികള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്ത് കേരളത്തിന്‍റെ സാമൂഹിക ഉദ്ധാരണത്തിന് ക്രൈസ്തവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ക്രിസ്ത്യാനികള്‍ പ്രോത്സാഹിപ്പിക്കാറില്ല. ആളുകളെ കണ്ട് മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കി സഭയില്‍ ആളുകളെ കൂട്ടുന്ന രഹസ്യ അജണ്ടയും ഞങ്ങള്‍ക്കില്ല.
2015 മാര്‍ച്ച് 26 ന് പുലര്‍ച്ചെ 2 മണിയോടുകൂടി കുന്നംകുളം കാഞ്ഞിയാംപാല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ ആരാധനാലയത്തിന്‍ മുന്‍പില്‍ ഇരുന്ന രണ്ട് മോട്ടോര്‍ ബൈക്കുകളും ഒരു കാറും വര്‍ഗീയ ഭ്രാന്തന്മാര്‍ കത്തിക്കുകയും ചര്‍ച്ചിന് തീവയ്ക്കുകയും ചെയ്തു. മുന്‍ ആഭ്യന്തര മന്ത്രിയും രമേശ് ചെന്നിത്തല സ്ഥലത്തു വന്നുവെങ്കിലും ഇതുവരെ ഒരാളെപോലും അറസ്റ്റ് ചെയ്തിട്ടില്ല എന്നത് വേദനാജനകമാണ്.
ഇതുപോലെ കോഴിക്കോട് എലത്തുരീലും പത്തനംതിട്ട പൂവത്തൂരിലും ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാലയത്തിനും വിശ്വാസികള്‍ക്കുമെതിരെയും ആക്രമണം നടന്നു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പെന്തക്കോസ്ത് വിഭാഗം ഉള്‍പ്പെടെ വിവിധ ക്രൈസ്തവര്‍ നിരവധി പീഡനങ്ങളിലൂടെ കടന്നുപോകുകയാണ്. വളരെയേറെ സ്ഥലങ്ങളില്‍ സെമിത്തേരികളില്‍ ശവസംസ്കാരം നടത്താന്‍ സമ്മതിക്കാതെ വര്‍ഗീയവാദികള്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.