ഉത്തര്‍പ്രദേശില്‍ ഐ.ഐ.ടി പ്രവേശനം നേടിയതിന്റെ പേരില്‍ സവര്‍ണ്ണരുടെ ഭീഷണി നേരിടുന്ന ദളിത് കുട്ടികളുടെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഉയര്‍ന്ന റാങ്കോടെ ഐ.ഐ.ടി വിജയം നേടിയ ബ്രിജേഷ് രാജു എന്നീ സഹോദരങ്ങളുടെ വീടിനു നേര്‍ക്കാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്. തുടര്‍ പഠനത്തിന് പണമില്ലാതെ വിഷമിച്ച ഇവരുടെ ഫീസ് ഒഴിവാക്കി നല്‍കിയതായി കേന്ദ്ര മാനവവിഭവമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ദളിതരായതിനാല്‍ പഠിക്കുന്നതിനടെ ഗ്രാമവാസികള്‍ എതിര്‍ത്തിരുന്നതായി ബ്രിജേഷും രാജുവും പറഞ്ഞിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95 ശതമാനം മാര്‍ക്ക് വാങ്ങി സ്‌കോളര്‍ഷിപ്പോടെയായിരുന്നു ഇവരുടെ പഠനം. രാജുവിന് 167ാം റാങ്കും ബ്രിജേഷിന് 410ാം റാങ്കുമാണ് ഐ.ഐ.ടി പരീക്ഷയില്‍ ലഭിച്ചത്.
സവര്ണ്ണരുടെ ഭീഷണി നേരിടുന്ന ദളിത് കുട്ടികളുടെ വീടിന് പോലീസ് സംരക്ഷണം
0
Share.