ക്യാപ്റ്റനോടാ കളി; ആരാധകരെ ചിരിപ്പിപ്പ് വിജയ്കാന്തിന്റെ യോഗ

0

രാജ്യം അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആഘോഷിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ തങ്ങളുടെ യോഗാഭ്യാസ മികവുകൊണ്ടും മെയ്‌വഴക്കം കൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ ഇവരുടെ യോഗാഭ്യാസത്തേക്കാള്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മറ്റൊരു താരത്തിന്റെ യോഗാഭ്യാസമാണ്. മറ്റാരുമല്ല കോളിവുഡ് സൂപ്പര്‍ താരം ഡിഎംഡികെ അധ്യക്ഷനുമായ വിജയ്‌കാന്തിന്റെ പ്രകടനം. വെള്ളിത്തിരയില്‍ ക്യാപ്റ്റന്റെ പല അഭ്യാസങ്ങളും കണ്ട് ആരാധകര്‍ അന്തം വിട്ടിരുന്നിട്ടുണ്ടെങ്കിലും ഇത്തരമൊന്നു കാണുന്നത് ആദ്യമായിട്ടായിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്ന ക്യാപ്റ്റന്‍ പ്രധാനമന്ത്രിയെ ഒന്ന് ഇംപ്രസ് ചെയ്യാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെങ്കിലും കണ്ടിരിക്കുന്ന ആരാധകര്‍ ഇപ്പോള്‍ കൈകൊട്ടി ചിരിക്കുകയാണ്. എന്തായാലും നിങ്ങലും ഒന്നു കണ്ടുനോക്കു ‘ക്യാപ്റ്റന്‍ പ്രഭാകറുടെ’ യോഗാഭ്യാസം. എന്നിട്ടു പറയൂ ഇത് വിജയ്‌കാന്തിന്റെ യോഗയോ ആരാധകരുടെ യോഗമോ എന്ന്.

 

Share.

About Author

Comments are closed.