മോഹന്‍ലാലിനേയും ശ്രീനിവാസനേയും ജയറാമിനേയും അറബിവേഷത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതാദ്യമായി ബിജുമേനോന്‍ അറബിവേഷത്തിലെത്തുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ഷേക്ക് ഹാന്‍ഡ് എന്ന സിനിമയിലാണ് ബിജുമേനോന്‍റെ അറബിവേഷം. ഈ അറബി പാതി മലയാളിയാണ്. ഒരു അറബികല്യാണത്തില്‍ ഉണ്ടായ സന്തതി.
ജയസൂര്യയാണ് മറ്റൊരു പ്രധാനതാരം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരന്‍റെ വേഷമാണ് ജയസൂര്യക്ക്. ഞമ്മടെ കോയിക്കോട്ടുകാരന്‍ ചെങ്ങായി ഈ വരവിന് റബിയേയും കൂട്ടി. അറബിയ്ക്ക് ഉമ്മയുടെ നാട്ടില്‍ പെരുത്ത പണീം കിട്ടി. ആ പണിയാണ് ഷേക്ക് ഹാ ന്‍റ്, ഡേവിഡ് കാച്ചപ്പള്ളി നിര്‍മ്മിക്കുന്ന സിനിമയുടെ രചന വൈ. വി. രാജേഷിന്‍റേതാണ്. പൂര്‍ണമായി ഹ്യൂമര്‍ പശ്ചാത്തലത്തിലാണ് ഷേക്ക് ഹാന്‍ഡ് ഒരുങ്ങുന്നത്. നവാഗതനായ അജയ് കാച്ചപ്പള്ളിയാണ് ഷേക്ക് ഹാന്‍ഡിന്‍റെ കാമറാമാന്‍. നായികയെ രണ്ടുദിവസത്തിനകം തീരുമാനിക്കും. ജോയ്മാത്യു, ലാലു അലക്സ്, നെടുമുടി വേണു എന്നിവര്‍ മറ്റു താരങ്ങള്‍. മാര്‍ച്ച് ആദ്യ ആഴ്ച ദുബായില്‍ ഷൂട്ടിംഗ് ആരംഭിക്കും. പത്ത് ദിവസമാണ് ദുബായില്‍ ഷൂട്ടിംഗ്. ശേഷം കോഴിക്കോട്. വിതരണം ചാന്ദ് വി ക്രിയേഷന്‍സ്.