കൊല്ലം തീരത്ത് നങ്കൂരമിട്ടു കിടക്കുന്ന മണ്ണുമാന്തി കപ്പൽ മുങ്ങുന്നു. കപ്പലിലുണ്ടായിരുന്ന നാലു ജീവനക്കാരെ തീരദേശ പൊലീസ് രക്ഷിച്ച് കരയ്ക്കെത്തിച്ചു. കപ്പലിന്റെ അടിത്തട്ടിൽ രൂപപെട്ട വിള്ളൽ പരിഹരിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്ന് ഉറപ്പായി കഴിഞ്ഞു. അറ്റകുറ്റപ്പണികൾക്കായി എത്തിയ ഹൻഷിത എന്ന കപ്പലാണ് അപകടത്തിൽപെട്ടിരിക്കുന്നത്. രണ്ടുവർഷം മുമ്പ് കൊച്ചിയിൽ നിന്നാണ് കപ്പൽ കൊല്ലത്ത് എത്തിച്ചത്.ജാര്‍ഖണ്ഡുകാരുമായ അജിത് കുമാര് നിലീഷ് അമിത്ഉത്തരാഖണ്ഡുകാരായ ലളിത് സിംഹ്അശോക് കുമാര്‍എന്നിവരെയാണ് പോലീസ് കരയ്‌ക്കെത്തിച്ചത്. ഇവർ നാലുപേരും ഇപ്പോൾ കൊല്ലം പോർട്ട് അധികൃതരുടെ സംരക്ഷണയിലാണ്. കപ്പൽ നന്നാക്കി അപകടം ഒഴിവാക്കാൻ മുംബൈയിലുള്ള കപ്പൽ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.2013 മാർച്ച് 25നാണ് കപ്പൽ കൊല്ലത്ത് എത്തിച്ചത്. ഒരു മാസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് കപ്പൽ എത്തിച്ചത്. എന്നാൽ പലകാരണങ്ങളാൽ ഇതു നീണ്ടുപോയി. ഇതേത്തുടർന്ന് പോർട്ടിന് നൽകേണ്ട വാടക 40 ലക്ഷത്തോളം കുടിശ്ശികയാകുകയും ചെയ്തു. ഈ തുക നൽകാതെ കപ്പൽ തുറമുഖം വിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് തുറമുഖ വകുപ്പ്.
മണ്ണുമാന്തി കപ്പൽ കൊല്ലം തീരത്ത് മുങ്ങുന്നു; നാല് ജീവനക്കാരെ രക്ഷപ്പെടുത്തി
0
Share.