കർണാടക സർക്കാർ സുപ്രീംകോടതിയിൽ ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ

0

അനധികൃത സ്വത്തു സമ്പാദനക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്നും കണക്കിലെ പിശക് വിധിയെ അപ്രസക്തമാക്കുന്നതായും അപ്പീൽ ഹർജിയിൽ കർണാടക ആരോപിക്കുന്നു. കർണാടക ഹൈക്കോടതി വിധിയിൽ കണക്കുകൾ സംബന്ധിച്ച ഗുരുതരമായ പിഴവുണ്ടെന്നാണ് കർണാടക സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ നൽകുന്ന കാര്യത്തിൽ കർണാടക സർക്കാർ ആദ്യം തീരുമാനമെടുത്തിരുന്നില്ല. കോൺഗ്രസ് നേതൃത്വവും അപ്പീൽ നൽകുന്നതിനോട് യോജിച്ചിരുന്നില്ല. സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കർണാടക മന്ത്രിസഭായോഗം അപ്പീൽ നൽകാൻ തീരുമാനിച്ചത്. അനധികൃത സ്വത്തുകേസിൽ ജയലളിതയെയും തോഴി വി.കെ. ശശികല, ഇവരുടെ സഹോദരീപുത്രൻ വി.എൻ. സുധാകരൻ, സഹോദരഭാര്യ ജെ. ഇളവരശി എന്നിവരെയും കർണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു മാത്രമല്ല പിടിച്ചെടുത്ത സ്വത്തുവകകൾ വിട്ടുകൊടുക്കാനും ഉത്തരവിട്ടു..

Share.

About Author

Comments are closed.