കരാറുകാര്‍ക്ക് 1027.37 കോടി നല്‍കാന്‍ ഉത്തരവായി
കരാറുകാര്‍ക്കുള്ള കുടിശ്ശികയില്‍ ഇപ്പോള്‍ വിതരണൺ പൂര്‍ത്തിയാകാറായ 846 കോടി രൂപയ്ക്ക് പുറമെ 1027.37 കോടി രൂപ കൂടി നല്‍കുന്നതിന് ധനവകുപ്പ് ഉത്തരവായി.
2014 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള 846 കോടി രൂപയാണ് ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. നിരത്തു വിഭാഗത്തില്‍ 2014 മേയ് മുതല്‍ സെപ്തംബര്‍ വരെയുള്ള 668.41 കിട രൂപയും കെട്ടിടവിഭാഗത്തില്‍ 2014 ഡിസംബര്‍ വരെയുള്ള 295.36 കോടിയും ജലവിഭവവകുപ്പ് കരാറുകാരുടെ 2014 ഒക്ടോബര്‍ വരെയുള്ള 63.60 കോടിരൂപയുമാണ് വിതരണം ചെയ്യുക. ഈ തുകകള്‍ ഡിസ്കൗണ്ട് ചെയ്തു വാങ്ങിയാല്‍ ജൂലൈ 31 വരെ 25 ശതമാനവും ആഗസ്റ്റ് 1 മുതല്‍ 50 ശതമാനവും പലിശ സര്‍ക്കാര്‍ വഹിക്കും. ഡിസ്കൗണ്ട് ചെയ്യാത്തവര്‍ക്ക് കെട്ടിടവിഭാഗത്തിലും ജലവിഭവ വകുപ്പിലും കരാറുകാര്‍ക്ക് പ്രതിമാസ ഗഡുക്കളായി നവംബര്‍ 15 ന് മുന്‍പും നിരത്തു വിഭാഗക്കാര്‍ക്ക് ഡിസംബര്‍ 15 ന് മുന്‍പും ലഭിക്കും.