വീട്ടമ്മയേയും കുട്ടികളേയും തട്ടിക്കൊണ്ടുപോയ ആള് പിടിയില്

0

വീട്ടമ്മയേയും രണ്ടു കുട്ടികളേയും തട്ടിക്കൊണ്ടുപോയി വസ്‌തു അപഹരിക്കാന്‍ ശ്രമിച്ചയാളെ പാറശാല പോലീസ്‌ അറസ്‌റ്റുചെയ്‌തു. പുനലൂര്‍ കല്ലുമല പാറയില്‍ വീട്ടില്‍ ആനലാലു എന്നുവിളിക്കുന്ന ലാലുചാക്കോ(45) ആണ്‌ അറസ്‌റ്റിലായത്‌. പാറശാല കൊറ്റാമം സ്വദേശിനിയായ ശശികലയെയും രണ്ടു മക്കളെയും തട്ടിക്കൊണ്ടുപോയി വസ്‌തു അപഹരിക്കാന്‍ ശ്രമിച്ചതിനാണ്‌ ഇയാളെ അറസ്‌റ്റുചെയ്‌തത്‌. ശശികലയുമായി ചങ്ങാത്തം സ്‌ഥാപിച്ച ഇയാള്‍ ഫോണിലൂടെ വീട്ടമ്മയേയും മക്കളേയും പുനലൂരില്‍ വിളിച്ചുവരുത്തിയ ശേഷമാണ്‌ തട്ടിപ്പിന്‌ ശ്രമിച്ചത്‌. ന്‍ ഇരുവരെയും കിഴക്കേ കല്ലട ഭാഗത്ത്‌ ബലംപ്രയോഗിച്ച്‌ താമസിപ്പിച്ച ശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഇവരുടെ പേരില്‍ പുനലൂരുള്ള വസ്‌തു ഒറ്റി എഴുതിവാങ്ങി. തുടര്‍ന്ന്‌ വീട്ടമ്മയുടെ പേരില്‍ പാറശാലയിലുള്ള വസ്‌തു എഴുതിവാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തി. സംഭവത്തെക്കുറിച്ച്‌ ശശികലയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌. നെയ്യാറ്റികര ഡിവൈ.എസ്‌.പി. സുരേഷ്‌ കുമാറിന്റെ നിര്‍ദ്ദേശാനുസരണം പാറശാല സി.ഐ. എസ്‌.ചന്ദ്രകുമാര്‍, എസ്‌.ഐ. ഡി.ബിജുകമാര്‍, ജൂനിയര്‍ എസ്‌.ഐ. ലൈസാദ്‌ മുഹമ്മദ്‌, എസ്‌.ഐ. കൃഷ്‌ണന്‍കുട്ടി, രാജശേഖരന്‍, എസ്‌.സി.പി.ഒ. മോഹന്‍കുമാര്‍, ഡബ്ല്യൂ.സി.പി.ഒ. അനിത എന്നിവരടങ്ങുന്ന അന്വേഷണ സംഘം കൊല്ലം ഷാഡോ ടീമംഗം ഷാജഹാന്റെ സഹായത്തോടെയാണ്‌ പ്രതിയെ അറസ്‌റ്റുചെയ്‌തത്‌.

Share.

About Author

Comments are closed.