ചലച്ചിത്രതാരം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും അല്‍പം വാശിക്കാരിയാണ്. സ്വന്തം വാഹനത്തിന് ഇഷ്‌ട നമ്പര്‍ നേടാനാണ് സുപ്രതിയ വാശി കാണിച്ചത്. ഇഷ്‌ട നമ്പറിനായി 1,20,000 രൂപ വരെ സുപ്രിയ ലേലം വിളിച്ചു. എന്നാല്‍ നമ്പര്‍ സ്വന്തമാക്കാന്‍ സുപ്രിയയ്‌ക്ക് സാധിച്ചില്ല. കെ.എല്‍ 07 സിഡി 7777 എന്ന നമ്പര്‍ ലഭിക്കുന്നതിനായിട്ടാണ് സുപ്രിയ ഒരു ലക്ഷത്തിനു മുകളില്‍ ലേലം വിളിച്ചത്. തിങ്കളാഴ്‌ച കാക്കനാട് ജോയിന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. സുപ്രിയയുടെ പിന്മാറ്റത്തോടെ ഗ്യാലക്‌സി ബില്‍ഡേഴ്‌സ് എം ഡി പി.എസ് ജിനാസ് നമ്പര്‍ സ്വന്തമാക്കി. 1,26,000 രൂപയ്‌ക്കാണ് ജിനാസ് നമ്പര്‍ സ്വന്തമാക്കിയത്..
പൃഥ്വിരാജിന്റെ ഭാര്യയ്ക്ക് ഇഷ്ടനമ്പര് ലഭിച്ചില്ല
0
Share.