നിയമസഭയുടെ അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിടിക്കും – ഉണ്ണിയാടന്‍

0

തിരുവനന്തപുരം – നിയമസഭയുടെ അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിടിക്കുമെന്ന് പുതിയ ചീഫ് വിപ്പ് ഉണ്ണിയാടന്‍ പറഞ്ഞു.  തിരുവനന്തപുരം പ്രസ്സ് ക്ലബ് നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പ്രസ്തുത പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുമെന്നും, എല്ലാ ജനപ്രതിനിധികളേയും യോജിപ്പിച്ചുകൊണ്ട് പോകുമെന്നും ചീഫ് വിപ്പ് പറഞ്ഞു.  പുതിയ സൗഹാര്‍ദ്ദത്തിന്‍റെയും സഹകരണത്തിന്‍റെയും മേഖല തുറന്നുകൊടുക്കുമെന്നും ഉണ്ണിയാടന്‍ അഭിപ്രായപ്പെട്ടു.  എല്ലാ പ്രതിനിധികളേയും പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രത്യാസ നല്‍കി.  ഐക്യമാണ് അല്ലാതെ അനൈക്യമല്ല തന്‍റെ ഉദ്യമമെന്നും അദ്ദേഹം സൂചിപ്പിച്ചു.  ഇടതുപക്ഷത്തെ ജനപ്രതിനിധികളോടും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.  അടുത്തുവരാന്‍ പോകുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ചീഫ് വിപ്പ് എന്ന നിലയില്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും പിന്‍തുണ ആവശ്യപ്പെടും.  ചീഫ് വിപ്പ് എന്ന നിലയില്‍ എല്ലാവരോടും വോട്ട് നല്‍കാന്‍ അഭ്യര്‍ത്ഥിക്കുമെന്നും ചീഫ് വിപ്പ് അഭിമുഖത്തില്‍ പറഞ്ഞു.

 

DSC_0058-copy

ഓരോ പാര്‍ട്ടിയും അവരുടേതായ വ്യത്യസ്ത അഭിപ്രായമുണ്ടായിരിക്കും.  അവയെ ചീഫ് വിപ്പ് എന്ന നിലയില്‍ ചോദ്യം ചെയ്യുകയില്ല.  എന്നാല്‍ എല്ലാവരുടെയും സഹകരണം ആരായുമെന്നും അദ്ദേഹം പറഞ്ഞു.  ചീഫ് വിപ്പ് എന്നത് ഭരണഘടനാപദവിയല്ലെന്നും ഓരോ സംസ്ഥാനത്തെ സര്‍ക്കാര്‍ നല്‍കുന്ന ഒരു സ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  എല്ലാപേരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് താന്‍ പാര്‍ട്ടിഭേദമെന്യേ പ്രയത്നിക്കുമെന്നും ഉണ്ണിടായന്‍ തന്‍റെ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനു വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതമായി നടത്തുകയാണെന്നും ചീഫ് വിപ്പ് ഉണ്ണിയാടന്‍ അറിയിച്ചു.  യു.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥികളായ വയലാര്‍ രവിയേയും, മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ അഹമ്മദിനെയും വിജയിപ്പിക്കുമെന്നുവം അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  ഇരുവരും ജയിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആര്‍. ബാലകൃഷ്ണയുടെ കേരള കോണ്‍ഗ്രസ്സും ബാലകൃഷ്ണപിള്ളയും ഗണേഷ്കുമാറും ഇപ്പോഴും യു.ഡി.എഫിന്‍റെയും ഭാഗമാണെന്ന് പുതിയ ചീഫ് അഭിപ്രായപ്പെട്ടു.  ഗണേഷ്കുമാറുമായി സംസാരിച്ചു.  ഏത് പ്രശ്നവും പരിഹരിക്കുമെന്നും ഉണ്ണിയാടന്‍ തിരുവനന്തപുരൺ പ്രസ്സ് നല്‍കിയ സ്വീകരണത്തിന് മറുപടി നല്‍കി.  യു.ഡി.എഫില്‍ നിന്നും ആരേയും പുറത്തു പോകാന്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

DSC_0069-copy

പ്രസ്സ് ക്ലബ്ബ് പ്രസിഡന്‍റ് പി.പി. ജെയിംസ് സ്വാഗതവും സെക്രട്ടറി മനോജ് മേനോന്‍ നന്ദിയും പറഞ്ഞു.  പ്രസ്സ് ക്ലബിന്‍റെ ഉപഹാരം പ്രസിഡന്‍റ് ഉണ്ണിയാടന് നല്‍കുകയും ചെയ്തു.

റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല

ഫോട്ടോ – ഇന്ദു ശ്രീകുമാര്‍

Share.

About Author

Comments are closed.