മലയാളികളുടെ പ്രിയ നടന്‍ സുരേഷ് ഗോപി ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് മലയാളത്തിലെ യുവതാരങ്ങള്‍ മുന്നോട്ടെത്തി. നിരവധി ചിത്രങ്ങളില്‍ സുരേഷ് ഗോപി അഭിനയിച്ചു. ഷാജി കൈലാസിന്റെ ഏകലവ്യനിലൂടെയാണ് അദ്ദേഹം നായകനിരയിലേക്കുയരുന്നത്. 1986ല്‍ പുറത്തിറങ്ങിയ പല പ്രമുഖ ചിത്രങ്ങളിലും പ്രധാനവേഷത്തിലഭിനയിച്ചുകൊണ്ട് സുരേഷ്‌ഗോപി മലയാള സിനിമയില്‍ തന്റെ സാന്നിധ്യമുറപ്പിച്ചു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമായി. 1957 ജൂണ്‍ 26ന് താരത്തിന്റെ ജനനം. ഷാജി കൈലാസിന്റെ ആക്ഷന്‍ ചിത്രങ്ങളിലൂടെ രണ്ടാംനിരയില്‍ നിന്നും സുരേഷ് ഗോപി സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ന്നു.. ഗായികയായ രാധികയാണ് ഭാര്യ. മക്കള്‍ നാലുപേരാണ്. തിരുവനന്തപുരത്തെ ശാസ്തമംഗത്ത് കുടുംബവുമൊത്ത് താമസിച്ച് വരികയാണ്.
സുരേഷ് ഗോപിയ്ക്ക് ഇന്ന് പിറന്നാള്
0
Share.