പഞ്ചവര്‍ണ്ണങ്ങളില്‍ തീര്‍ത്ത ചുവര്‍ചിത്രത്തില്‍ മുഖം മിനുക്കി സുന്ദരിയാവുകയാണ് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ്. ക്ലീന്‍ ഓഫീസ് ക്ലീന്‍ കാമ്പസ് ശുചിത്വ പദ്ധതിയായ മുഖത്തിന്‍റെ ഭാഗമായാണ് ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്‍റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ പ്രവേശന കവാടത്തിലെ വീതിയേറിയ ചുവരില്‍ ചിത്രം വരയ്ക്കുന്നത്. ആല്‍മരച്ചുവട്ടില്‍ വെള്ളമൊഴിക്കുന്ന പെണ്‍കുട്ടിയുടെ പരിസ്ഥിതി സന്ദേശം പകരുന്ന ചിത്രമാണ് വരച്ചുതുടങ്ങിയത്. കളക്ടറേറ്റ് വളപ്പിലുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിന്‍റെ ചുവരിലും കളക്ടറേറ്റ് സ്റ്റെയര്‍കേസ് ചുവരുകളിലും ചിത്രം വരയ്ക്കും. പരിസ്ഥിതി, കല, സംസ്കാരം എന്നിവയ്ക്ക് ചിത്രങ്ങളില്‍ പ്രാമുഖ്യം നല്‍കും. സ്റ്റെയര്‍കേസ് ചുവരുകളില്‍ പത്തനംതിട്ടയുടെ ചരിത്രമാവും വര്‍ണ്ണങ്ങളില്‍ നിറയുക. ഇന്നലെ രാവിലെ മുതലാണ് ചീഫ് മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സുരേഷ് മുതുകുളത്തിന്‍റെ നേതൃത്വത്തില്‍ ചിത്രരചന ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍.ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. മുഖം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ റവന്യു കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പുല്‍ക്കൊടിത്തുമ്പിന് പച്ചനിറം നല്‍കി ചിത്രരചനയില്‍ പങ്കാളിയായി. 14 അടി നീളവും ആറടി വീതിയുമുള്ള ചിത്രമാണ് വരച്ചുതുടങ്ങിയത്. കോട്ടയം കളക്ടറേറ്റില്‍ നേരത്തെ ചുവര്‍ ചിത്രം വരച്ചിട്ടുണ്ടെങ്കിലും കേരളീയ ശൈലിയിലുള്ള ചുവര്‍ ചിത്രം ആദ്യമായി രൂപപ്പെടുന്നത് പത്തനംതിട്ട കളക്ടറേറ്റിലാണ്.
പഞ്ചവര്ണ്ണച്ചാര്ത്തില് മുഖം മിനുക്കി കളക്ടറേറ്
0
Share.