ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം വെള്ളിത്തിര യിലെത്തുമ്പോള്‍ പ്രധാനവേഷം വിദ്യാബാലന്. മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയാകാന്‍ വിദ്യാബാലന്‍ സമ്മതം മൂളി. വിദ്യാബാലന് തിരക്കഥ ഇഷ്ടമായെന്നും ഇനി ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അനുമതി തേടണമെന്നും മനീഷ് ഗുപ്ത പറയുന്നു. അതിനായി സോണിയാ ഗാന്ധിയുമായി നേരിട്ട് ബന്ധപ്പെടാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ദിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ ജനം മുതല്‍ മരണം വരെയാണ് ചിത്രീകരിക്കുന്നത്. ഹോളിവുഡ് ശൈലിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ മറ്റ് സാങ്കേതിക വശങ്ങളെ കുറിച്ച് മനീഷ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല
വിദ്യാ ബാലന് ഇന്ദിരയാകാന് സമ്മതം
0
Share.