കാത്തിരുന്ന തമിഴ്സിനിമ കാക്ക മുട്ടൈ കേരളത്തിലും പ്രദര്‍ശനത്തിനെത്തി. എം മണികണ്ഠന്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് കോളിവുഡിലെ സൂപ്പര്‍താരം ധനുഷും ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വെട്രിമാരനും ചേര്‍ന്നാണ്.ചേരിയില്‍ കഴിയുന്ന സഹോദരന്മാരായ കുട്ടികള്‍ പിസ്സ കഴിക്കാന്‍ ആഗ്രഹിക്കുന്നതും അതിനായി നടത്തുന്ന ശ്രമങ്ങളുടെ യും കഥയാണ് ചിത്രം പറയുന്നത്. ദേശീയതലത്തില്‍ രണ്ട് അവാര്‍ഡ് ചിത്രത്തിന് ലഭിച്ചു. വിനോദനികുതി ഉള്‍പ്പെടെ വേണ്ടെന്ന് വച്ചാണ് തമിഴ്നാട് സര്‍ക്കാര്‍ ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നത്. സ്ലംഡോഗ് മില്യനെയര്‍ പോലെ ഒരനുഭവമായാണ് ചിത്രത്തെ വിലയിരുത്തുന്നത്.
തമിഴ്സിനിമ കാക്ക മുട്ടൈ കേരളത്തിലും
0
Share.