സണ് ടിവിയുടെ നിലനില്പ്പ് പ്രതിസന്ധിയില്: പ്രക്ഷേപണ അനുമതി നിഷേധിക്കും

0

url

അഴിമതിക്കേസില്‍ നട്ടം തിരിഞ്ഞ് സണ്‍ ഗ്രൂപ്പ്. ദക്ഷിണേന്ത്യയില്‍ 33 ചാനലുകളും എഫ്എം റേഡിയോ സ്‌റ്റേഷനും നടത്തുന്ന സണ്‍ഗ്രൂപ്പിന്റെ നിലനില്‍പ്പിന് ഭീഷണി. ടു ജി അഴിമതി കേസില്‍ ആരോപണ വിധായരായ സണ്‍ ഗ്രൂപ്പിന് കീഴിലുള്ള ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് ഗ്രൂപ്പിന് കീഴിലുള്ള 33 ചാനലുകള്‍ നീങ്ങുന്നത്. കലാനിധി മാരനെതിരെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചിരിക്കുന്നത്. മലയാളത്തില്‍ പ്രതിസന്ധിയിലാകുന്നത് സൂര്യയും കിരണും കൊച്ചുടിവിയും.
സണ്‍ നെറ്റവര്‍ക്കിന് സുരക്ഷാ അനുമതി നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. മുന്‍ ടെലികോം മന്തി ദയാനിധി മാരന്റെ ഉടമസ്ഥതയിലുള്ളതാണ് സണ്‍ നെറ്റ് വര്‍ക്ക്. ദയാനിധി മാരന്‍ ഉള്‍പെടെയുള്ള സണ്‍ ടിവിയുടെ ഉടമകള്‍ ഒട്ടേറെ നിയമങ്ങള്‍ ലംഘിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാലാണ് നിയമപരമായി സുരക്ഷാ അനുമതി നല്‍കാനാവില്ലെന്ന് നിലപാടില്‍ ആഭ്യന്തര മന്ത്രാലയം ഉറച്ചുനില്‍ക്കുന്നത്.
സംപ്രേഷണ ലൈസന്‍സ് പത്ത് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സണ്‍ ഗ്രൂപ്പ് കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ ലൈസന്‍സ് നീട്ടികിട്ടുകയുള്ളൂവെന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ സംവിധാനം വ്യക്തമാക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ചാനല്‍ ശൃംഖലകളിലൊന്നാണ് സണ്‍ നെറ്റ്‌വര്‍ക്ക്. സണ്‍ ഗ്രൂപ്പ് രാജ്യത്ത് ഒമ്പതരക്കോടി വീടുകളില്‍ കേബിള്‍ ടിവി നല്‍കുന്നുണ്ട്.

Share.

About Author

Comments are closed.