കാനനസംഗമത്തിന്‍റെ സമാപനം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു

0

കാനനസംഗമത്തിന്‍റെ സമാപനം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു

ആദിവാസികളുടെ പ്രശ്നത്തില്‍ പോലീസിന്‍റെ ഭാഗത്തു നിന്നും പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്ന് ചെന്നിത്തല ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.  എഴുതാനറിയാത്ത ആദിവാസികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയാല്‍ എഴുതുവാനുള്ള സഹായവും അവര്‍ക്ക് നല്‍കുമെന്നും സ്ത്രീകള്‍ക്ക് മരുന്ന് ഗര്‍ഭകാലത്തെ സഹായം, ആംബുലന്‍സ് തുടങ്ങിയവ എത്തിക്കാനായി സംസ്ഥാനത്തെ 4 മൊബൈല്‍ സര്‍വ്വീസ് ഡി.വൈ.എസ്.പി.മാരെ നിയമിച്ചിട്ടുണ്ടെന്നും അവര്‍ നിശ്ചിത ഇടവേളകളില്‍ ഊരുകള്‍ സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും കനകക്കുന്നിലെ സമാപനസംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.  ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

 

DSC_0008

 

ഈ പ്രസംഗത്തില്‍ മുഖ്യാതിഥി കോവില്‍മല ആദിവാസി ഊരിലെ രാജാവ്, രാമര്‍ രാജമന്നാന്‍ എന്നിവര്‍ പങ്കെടുത്തു.  രാജമന്നാന‍്റെ അഭ്യര്‍ത്ഥന പ്രകാരൺ കോവില്‍മലയില്‍ നിന്നും വയനാട്ടിലേക്ക് ഒരു ലോഫ്ളോര്‍ ബസ് ഏര്‍പ്പെടുത്തണമെന്നും, കൂടാതെ തുടര്‍ വര്‍ഷങ്ങളില്‍ കാട്ടിലെ ആദിവാസികളെ ഒരുമിപ്പിക്കുവാനും, അവരുടെ ഊരുകളിലെ കഴിവുകളെ പുറംലോകത്തേക്ക് അറിയിക്കുവാനും കാനനസംഗമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.  വനംവകുപ്പ് ചീഫ് കണ്‍സിറേറ്റ് ഓഫീസര്‍മാരായ ബി.എസ്. കോറി, എന്‍.ഡി. ജോഷി എന്നിവര്‍ സംസാരിച്ചു.  കൂടാതെ കലോത്സവങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും നല്‍കി ആദരിച്ചു.

 

DSC_0003

റിപ്പോര്‍ട്ട് – വീണശശി

ഫോട്ടോ – ഇന്ദുശ്രീകുമാര്‍

Share.

About Author

Comments are closed.