രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്കു ശേഷം ആ സ്ഥലം വൃത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധന പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യ വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള ഉത്തരവാദിത്വം പരിപാടി നടത്തുന്നവര്‍ക്കാകണമെന്നും നിലവിലെ നിബന്ധനകള്‍ അവര്‍ പാലിക്കണമെന്നും മന്ത്രി വെങ്കയ്യ നായിഡു, പ്രൊഫ. കെ.വി. തോമസിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ലോക്സഭയെ അറിയിച്ചത്. ഭക്ഷണത്തിന്‍റെ അവശിഷ്ടം വെള്ളത്തിന്‍റെ പ്ലാസ്റ്റിക്ക് കുപ്പികള്‍ എന്നിവ ഈ സ്ഥലത്തു നിന്നും നീക്കചെയ്യേണ്ട ഉത്തരവാദിത്വം നിലവിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. അത് ഒഴിവാക്കാനാണ് ഈ നടപടി. പുതിയ നിബന്ധനകള്‍ പ്രകാരം 50,000 പേര്‍ പങ്കെടുക്കുന്ന പരിപാടിക്ക് 50000 രപൂപയും ഇതിനു മുകളില്‍ ഉണ്ടെങ്കില്‍ 1,00,000 രൂപയും, 500 പേരാണെങ്കില്‍ 10,000 രൂപയും കെട്ടിവയ്ക്കണം. ഈ സ്ഥലം റാലിയോ പൊതുയോഗമോ നടത്തുന്നവര്‍ വൃത്തിയാക്കിയാല്‍ കെട്ടിവയ്ക്കുന്ന പണം തിരികെ നല്‍കുമെന്നും, ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും കല്യാണമണ്ഡപങ്ങളിലും നിര്‍ബന്ധമായി നിശ്ചിത ശൗചാലയങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ നിബന്ധനകളെല്ലാം പാലിച്ചുകൊണ്ടുവേണം പൊതുപരിപാടികള്‍ നടത്താനെന്നും മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
റിപ്പോര്‍ട്ട് – വീണ ശശി