സുരേഷ് ഗോപിയുടെ രുദ്ര സിംഹാസനം

0

RudraSimhasanam4 thumb_rudra-simhasanam-malayalam-movie-pics-00184 rudrasimhasanam

സുരേഷ് ഗോപി വ്യത്യസ്തഗെറ്റപ്പിലെത്തുന്ന ഫാന്‍റസി ത്രില്ലര്‍ രുദ്ര സിംഹാസനം. ചിത്രത്തില്‍ വേറിട്ടഗെറ്റപ്പിലാണ് താരം എത്തുന്നത്. സാങ്കേതിക തികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രത്തിന് ശേഷം സുനില്‍ പരമേശ്വരന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. സുനിൽ പരമേശ്വരന്‍റെ തന്നെ രുദ്രതാളം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലൗകികമായ ആഗ്രഹങ്ങളും ആശകളും ഉപേക്ഷിച്ച്, മനസ്സ് പറയുന്ന വഴിയേ സഞ്ചരിക്കുന്ന രുദ്രസിംഹന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

bg6

നീണ്ട ഇടവേളയ്ക്ക് ശേഷം വരിക്കാശേരി മനയില്‍ ചിത്രീകരിക്കുന്ന മലയാളചിത്രം കൂടിയാണിത്. നെടുമുടി വേണു, ദേവന്‍, നിഷാന്ത് സാഗര്‍, കരമന സുധീര്‍, സുനില്‍ സുഗദ എന്നിവരും ചിത്രത്തിലുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായിക നിക്കി ഗല്‍റാണിയാണ് നായിക. കനിഹ, ശ്വേതാ മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഫാമിലി താന്ത്രിക് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമെന്നാണ് സംവിധായകന്‍ രുദ്രസിംഹാസനത്തെ വിശേഷിപ്പിക്കുന്നത്. ജിത്തു ദാമോദറാണ് ക്യാമറ ചലിപ്പിക്കുന്നത്. ഹേമാംബികാ ഗോള്‍ഡന്‍ ഐസിന് വേണ്ടി അശോക് അമ്മൂസും അനിലന്‍ മാധവനും ചേര്‍ന്നാണ് നിര്‍മാണം. ജൂലൈയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.സംവിധാനം ഷിബു ഗംഗാധരന്‍

Share.

About Author

Comments are closed.