ലോകത്തിലെ ഏറ്റവും റെസല്യൂഷന്‍ കൂടിയ ഫുള് ഫ്രെയിം ക്യാമറകളുമായി കാനണ്‍. ഇ ഒ എസ് 5 ഡി എസ്, 5 ഡി എസ് ആര്‍ എന്നിങ്ങനെ രണ്ട് മോഡലുകളാണ് കാമണ്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. 35 മില്ലിമീറ്റര്‍ സെന്‍സറില്‍ 50.6 മെഗാപിക്‌സല്‍ ശേഷി ഇണക്കിച്ചേര്‍ത്താണ് രണ്ടു മോഡലുകളും എത്തിയിട്ടുള്ളത്. വില ബോഡിയ്ക്കു മാത്രം യഥാക്രമം 252995 രൂപ, 265995 രൂപ ഡി എസ് എല്‍ ആറിന്റെ പ്രായോഗികതയും മീഡിയം ഫോര്‍മാറ്റ് ക്യാമറകളുടെ ക്വാളിറ്റിയും ഒത്തിണങ്ങിയതാണ് ഈ ക്യാമറകള്‍. സെക്കന്‍ഡില്‍ 5 ഫ്രെയിം ഷൂട്ട് ചെയ്യാനുള്ള ശേഷി, 61 പോയിന്റ് ഓട്ടോ ഫോക്കസ് സിസ്റ്റം എന്നീ പ്രത്യേകതകള്‍ ഉള്ള അള്‍ട്രാ ഹൈ പിക്‌സല്‍ ക്യാമറകള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ഉദ്ദേശിച്ചിറക്കിയതാണ്. ഐ എസ് ഒ റേഞ്ച് 100-6400 ഇമേജ് സൈസ് 8688 x 5792 ഒപ്റ്റിക്കല്‍ ലോ പാസ് ഫില്‍റ്റര്‍ 5 ഡി എസ് എല്‍ ഇല്ല. ഫുള്‍ എച്ച്ഡി വിഡിയോ ഷൂട്ട് ചെയ്യാവുന്ന ഇവയുടെ ഭാരം 930 ഗ്രാം.
റെസല്യൂഷന് കൂടിയ ഫുള് ഫ്രെയിം ക്യാമറകളുമായി കാനണ്
0
Share.