ഷെവര്ലെ സെയ്ല് യുവയ്ക്കും സെഡാന് പതിപ്പിനും തിരിച്ചുവിളി.

0

ഷെവര്‍ലെ സെയ്ല്‍ യുവയ്ക്കും സെഡാന്‍ പതിപ്പിനും തിരിച്ചുവിളി. ഏതാണ്ട് 4000 യൂണിറ്റുകള്‍ക്കാണ് ജനറല്‍ മോട്ടോഴ്‌സ് തിരിച്ചുവിളി നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. കാരണം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല കമ്പനി. എന്‍ജിന്‍ തകരാറുണ്ടെന്നും അത് സുരക്ഷാഭീഷണി ഉണ്ടാക്കുന്നതല്ലായെന്നും തിരിച്ചുവിളി നോട്ടീസ് പറയുന്നു. ഷെവര്‍ലെ ടവേര എസ് യുവിയുടെ തിരിച്ചുവിളി നടക്കുന്നതിന് മുമ്പുതന്നെ സെയ്ല്‍ സെഡാന്‍-ഹാച്ച്ബാക്ക് മോഡലുകളുടെ ഉല്‍പാദനം നിറുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് കാരണം വാഹനങ്ങളുടെ ഡീസല്‍ എന്‍ജിന്‍ സംബന്ധിച്ച കുഴപ്പങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നമെന്താണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ കാറുകളുടെ ബുക്കിംഗ് എടുക്കുന്നത് ഷെവര്‍ലെ അവസാനിപ്പിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് ഉല്‍പാദനം പുനരാരംഭിക്കുകയും വില്‍പന തുടങ്ങുകയും ചെയ്തിരുന്നു. നേരത്തെ വിറ്റഴിച്ച കാറുകളില്‍ പ്രശ്‌നബാധിതമായ മോഡലുകള്‍ തിരിച്ചുവിളിച്ച് റിപ്പയര്‍ ചെയ്യുകയാണ്. രാജ്യത്തെ 278 ഷെവര്‍ലെ സര്‍വീസ് സെന്ററുകളില്‍ എല്ലായിടത്തും സെയ്ല്‍ കാറുകള്‍ സര്‍വീസ് ചെയ്തു കിട്ടും. ഇത് തികച്ചും സൗജന്യമായിരിക്കും. സമയം മാത്രമേ മുടക്കേണ്ടതുള്ളൂ. ഉപഭോക്താക്കളുടെ സംതൃപ്തി തങ്ങള്‍ക്ക് എല്ലാറ്റിനും മീതെയാണെന്ന് ജനറല്‍ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് പി ബാലചന്ത്രന്‍ വ്യക്തമാക്കുന്നു. ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലായെന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ കാണുന്ന മാത്രയില്‍ തന്നെ അത് പരിഹരിക്കാനുള്ള നടപടികളെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share.

About Author

Comments are closed.