കെ.എം.വൈ.എഫ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദര്‍ദിന അനുസ്മരണവും ഇഫ്താര്‍ സംഗമവും റമളാന്‍ 15 ന് ഉച്ചയ്ക്ക് 3 മണി മുതല്‍ തിരുവനന്തപുരം നന്ദാവനം മുസ്ലീം അസോസിയേഷന്‍ ഹാളില്‍ നടക്കും.
സാമൂഹിക രംഗത്ത് കെ.എം.വൈ.എഫ്. നടത്തിക്കൊണ്ടിരിക്കുന്ന കര്‍മ്മപദ്ധതി, ഫോട്ടോപ്രദര്‍ശനം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തി വരുന്ന നോന്പ് തുറ സൗകര്യം, മറ്റ് ജില്ലാ താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന നോന്പ് കഞ്ഞി വിതരണം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, ഭവന പദ്ധതികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാനുഷിക, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുമായി സമൂഹമദ്ധ്യത്തില്‍ നിറസാന്നിദ്ധ്യമായി മാറിയ കെ.എം.വൈ.എഫ്. റമളാനിലെ വ്രതാനുഷ്ഠാനവും ആത്മ സംസ്കരണവും ചര്‍ച്ച ചെയ്യുന്നതിനും സംഘടിപ്പിച്ചിട്ടുള്ള ഇഫ്താര്‍ സംഗമവും ബദര്‍ദിന അനുസ്മരണവും നന്ദാവനം മുസ്ലീം അസോസിയേഷന്‍ ഹാളില്‍ നടത്തപ്പെടുന്നു. സമ്മേളനം ഉത്ഘാടനം സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ. മുനീര്‍, മന്ത്രിമാരായ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, ഡോ. എ. സന്പത്ത് എം.പി, വി. ശിവന്‍കുട്ടി എം.എല്‍.എ, കെ. മുരളീധരന്‍ എം.എല്‍.എ, കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഗുരുരത്നം ജ്ഞാനതപസി, ഡോ. സുസൈ പാക്യം, കടയ്ക്കല്‍ ജുനൈദ്, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, ഹസ്സന്‍ ബസരി മൗലവി, മുഹിയുദ്ദീന്‍ മൗലവി, കടുവയില്‍ ഇര്‍ഷാദ് ബാഖവി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും