തിരുവനന്തപുരം – ജാതിസംഘടനകളെ യോജിപ്പിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം വിജയിക്കുകയില്ലെന്ന് പി.സി. ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. അദ്ദേഹം നയിച്ച് എ.സി.ഡി.എഫ്. എന്ന പാര്‍ട്ടിയില്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുകയും ചെയ്തു.
ആരുവിക്കരയില്‍ പി.സി. ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥി അകാരണ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചത്. പ്രസ്തുത സംഘടന തുടരണമോ വേണ്ടയോയെന്ന് മറ്റുള്ളവര്‍ തീരുമാനിക്കട്ടെയെന്ന് ജോര്‍ജ്ജ് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. അരുവിക്കരയില്‍ ഏതാണ്ട് 25 ശതമാനം ജനങ്ങള്‍ ദിനപത്രങ്ങള്‍ കണ്ടിട്ടില്ല. അവര്‍ മന്ത്രിമാരെയോ മുഖ്യമന്ത്രിയേയോ ഇന്നേവരെ കണ്ടിട്ടില്ല. മാത്രവുമല്ല ബോണക്കാട്ട് എസ്റ്റേറ്റിലെ 280 ഓളം കുടുംബങ്ങള്‍ പട്ടിണി കിടക്കുകയായിരുന്നുവെന്നും പുറത്ത് ആരും അറിഞ്ഞിരുന്നില്ല.
ബിജെപി അരുവിക്കരയില്‍ കൂടുതല്‍ വോട്ട് നേടിയതിനെക്കുറിച്ച് സിപിഎം ചര്‍ച്ച ചെയ്യണം. അല്ലാത്തപക്ഷം അടുത്ത നി്യമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടിയാല്‍ എല്‍ഡിഎഫിനാണ് നഷ്ടം സംഭവിക്കുന്നത് താന്‍ ഇപ്പോഴും യുഡിഎഫില്‍ തന്നെയാണ്. മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസിന്‍റെ വൈസ് ചെയര്‍മാനായി തുടരുകയാണെന്നും, തന്‍റേടമുണ്ടെങ്കില്‍ എന്നെ പുറത്താക്കട്ടെയെന്ന് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെടുകയും ചെയ്തു.