വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു മമ്മൂട്ടി ജഗതിയെ കണ്ടത്. കുറച്ച് സമയം ജഗതിയോടൊത്ത് മമ്മൂട്ടി ചെലവഴിച്ചു. ജഗതിക്കൊപ്പം സെല്‍ഫിയും എടുത്ത ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. ദിവസം ചെല്ലുന്തോറും ജഗതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും നമുക്ക് എല്ലാവര്‍ക്കും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ജഗതിക്കൊപ്പമുള്ള സെല്‍ഫിയും മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മമ്മൂട്ടി തിരുവനന്തപുരത്ത് ഉണ്ട്. ചിത്രത്തില്‍ സി.പി.സ്വതന്ത്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജൂവല്‍ മേരിയാണ് നായിക.
ജഗതിക്കൊപ്പം മമ്മൂട്ടിയുടെ സെല്ഫി
0
Share.