ജഗതി ശ്രീകുമാര് വീണ്ടും ലൊക്കേഷനിലെത്തി

0

ജഗതി ശ്രീകുമാര്‍ വീണ്ടും ലൊക്കേഷനിലെത്തി. കഥാപാത്രമാകാനല്ല കാഴ്ചക്കാരനായാണെന്ന് മാത്രം. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് കാണാനാണ് ജഗതി എത്തിയത്.മമ്മൂട്ടി നായകനായ സിനിമയുെട ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് രാവിലെ 11 മണിയോടെയാണ് ജഗതി ശ്രീകുമാറെത്തിയത്. മകന്‍ രാജ് കുമാറും കൂടെയുണ്ടായിരുന്നു. അപകടത്തിന് ശേഷം രണ്ടാം തവണയാണ് ജഗതി ഷൂട്ടിങ് കാണാനെത്തുന്നത്. ഇത്തവണ മമ്മൂട്ടി നായകനാകുന്ന ഉട്ടോപ്യയിലെ രാജാവിന്‍റെ സെറ്റില്‍.ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതിയെ സിനിമാ ലൊക്കേഷനുകളില്‍  കൊണ്ടുപോകുന്നതെന്ന് മകന്‍ രാജ്കുമാര്‍ പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നടന്ന ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു മണിക്കൂര്‍ ചെലവഴിച്ചാണ് ജഗതി മടങ്ങിയത്.

Share.

About Author

Comments are closed.