രണ്ടാം റാങ്ക് ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജിന് സിവില് സര്വീസ് പരീക്ഷയില്

0

സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജിന്. എട്ടാം റാങ്ക് കെ.നിധീഷിന്. രണ്ട് മലയാളികള്‍ ആദ്യ പത്ത് റാങ്കുകാരില്‍ ഇടംനേടി. ഇറാ സിംഗാളിനാണ് ഒന്നാം റാങ്ക്. ആദ്യ അഞ്ച് റാങ്കുകാരില്‍ നാലു പേര്‍ വനിതകളാണ്. 1236 പേരുടെ പട്ടികയാണ് ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, ജനറല്‍ സര്‍വീസ് തസ്തികകളിലേക്ക് യു.പി.എസ്.സി ശിപാര്‍ശ ചെയ്തിട്ടുള്ളത്. പരീക്ഷാഫലം യു.പി.എസ്.സി വെബ്‌സൈറ്റില്‍ www.upsc.gov.in ലഭ്യമാണ്. അഭിമുഖ പരീക്ഷ കഴിഞ്ഞ നാലാം ദിവസം ഫലം പ്രസിദ്ധീകരിച്ചു എന്നതും ശ്രദ്ധേയമാണ്. 4,51,000 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ ആദ്യ നൂറില്‍ 12 മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.

Share.

About Author

Comments are closed.