15-ാം ഫില്‍ക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവം

0

15-ാം ഫില്‍ക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവം

15-ാം ഫില്‍ക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവം 2015 ഏപ്രില്‍ 24 മുതല്‍ 30 വരെ, തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനു സമീപം യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സെന്‍ററില്‍ നടത്തുന്നു.  ഇന്ന് വൈകുന്നേരം 5.30 ന് അടൂര്‍ഗോപാലകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും.  വിശിഷ്ടാതിഥി ശ്രീ. ഗിരീഷ് കാസറവള്ളിയാണ്.  ഫില്‍ക്ക നടത്തിയ ക്യാന്പസ് ഫിലിം ഫെസ്റ്റിവലില്‍ വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.  അലിയോന്‍സ് ഫ്രാന്‍സൈസ് ഡയറക്ടര്‍ ആലീസ് ഗൗനി, രാമചന്ദ്ര ബാബു, കെ.ആര്‍. മോഹനന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.  ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത അടൂരിനെക്കുറിച്ചുള്ള ഇമേജസ് റിഫളക്ഷന്‍സ് ആണ് ആദ്യത്തെ സിനിമ.  കാസറവള്ളി ആ സിനിമയെക്കുറിച്ച് സംസാരിച്ചു.  മഹ്സെന്‍ മക്ബല്‍ ബഫ് സംവിധാനം ചെയ്ത ലോക പ്രശസ്ത സിനിമ ദ പ്രസിഡന്‍റ് പ്രദര്‍ശിപ്പിക്കും.

എല്ലാ ദിവസവും പ്രദര്‍ശനം രാവിലെ 9 ന് തുടങ്ങും.  ദിവസവും അഞ്ച് സിനിമകള്‍ വീതം.  പല വിഭാഗങ്ങളായിട്ടാണ് സിനിമാ പ്രദര്‍ശനം.  ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏക് ഹസാര്‍ച്ചി നോട്ട്, ഫാന്‍ട്രെ, ഭൂതര്‍ ഭവിഷ്യത്ത്, ശബ്ദോ തുടങ്ങിയവയും, ലോകസിനിമാവിഭാഗത്തില്‍ റോമന്‍ ഹോളിഡേ, ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍, ദ പിയാനിസ്റ്റ്, ബേഡ് പീപ്പിള്‍, ദ പിയാനോ ടീച്ചര്‍ തുടങ്ങിയ പ്രസിദ്ധങ്ങളായ സിനിമകളും ഉണ്ടാകും.  മലയാളം സിനിമാ വിഭാഗത്തില്‍ ജലാംശം, മിഴി തുറക്കൂ, പുതപ്പ് തുടങ്ങിയവയും ഇത്തവണത്തെ കണ്‍ട്രി ഫോക്കസ് സൗത്ത് കൊറിയയും അവലോകനവിഭാഗം പിട്രോ ആല്‍മോഡവര്‍ ന്‍റേയും ആണ്.  അന്തരിച്ച യു.ആര്‍. അനന്തമൂര്‍ത്തിയുടെ ഓര്‍മ്മയ്ക്കായി ഗഡശ്രാദ്ധ പ്രദര്‍ശിപ്പിക്കും.  ഇതിന്‍റെ കഥ യുആര്‍. അനന്തമൂര്‍ത്തിയുടേതാണ്.  എല്ലാ ദിവസവും വൈകുന്നേരം ചര്‍ച്ചകള്‍ ഉണ്ടാകും.  പൊതുജനങ്ങള്‍ക്ക് പ്രത്യേകം ഡെലിഗേറ്റ് പാസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഡെലിഗേറ്റ് പാസുകള്‍ 24 ന് രാവിലെ 8.30 മുതല്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് സെന്‍ററില്‍ നിന്നും ലഭിക്കും.

റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല

Share.

About Author

Comments are closed.