ഫേസ്ബുക്കിലൂടെ തന്നെയും മകന്‍ കാളിദാസിനെയും അപമാനിച്ചന്നാരോപിച്ച് പ്രതാപ് പോത്തനെതിരെ നടന്‍ ജയറാം താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി. നിയമപരമായി ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ലെന്നും പ്രതാപ് പോത്തന്‍ സിനിമാ രംഗത്തുള്ള ആളാണ് അതുകൊണ്ടാണ് അമ്മയ്ക്ക് പരാതി നല്‍കുന്നതെന്നും ജയറാം പറഞ്ഞു.പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചെന്നും ജയറാം പറഞ്ഞു. തന്റെ ആരാധകര്‍ക്കിടയിലും ഈ പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയതായും ജയറാം പറയുന്നു. എത്രയും പെട്ടെന്ന് തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമ്മ. ഇതിനായി നെടുമുടി വേണുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ജയറാമിനെതിരെ പ്രതാപ് പോത്തന്‍ രൂക്ഷവിമര്‍ശനം നടത്തിയത്. വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്നായിരുന്നു ജയറാമിനെ പ്രതാപ് വിശേഷിപ്പിച്ചത്. സംസ്കാര ശൂന്യനായ ജയറാമിന് പത്മശ്രീ കിട്ടിയെന്നറിഞ്ഞപ്പോള്‍ ചിരിയാണ് വന്നതെന്നും പ്രതാപ് പോത്തന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. സംഭവം വിവാദമായപ്പോള്‍ അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഈ പോസ്റ്റ് എഴുതാനുണ്ടായ സാഹചര്യവും പ്രതാപ് പോത്തന്‍ വിശദമാക്കിയിരുന്നു. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ജയറാം ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല