ഷീ ടാക്സി: 10 വനിതകള്ക്ക് കൂടി അവസരം

0

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് ജില്ലയില്‍ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താല്‍പര്യമുള്ള ഫോര്‍ വീലര്‍ ലൈസന്‍സുളള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഡ്രൈവിംഗ് ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വനിതകള്‍ക്ക് പദ്ധതിയില്‍ ചേരാം. സിറ്റിയിലും എയര്‍പോര്‍ട്ടിലും സര്‍വീസ് നടത്താന്‍ സന്നദ്ധരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 0471 2433334 – 109, 9496015008

Share.

About Author

Comments are closed.