പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ സർക്കാർ നിർദേശം

0

പാഠപുസ്തക അച്ചടി ആവശ്യമെങ്കിൽ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ കെബിപിഎസിന് സർക്കാർ നിർദേശം. ഈ മാസം 18 നകം അച്ചടികൾ പൂർത്തിയാക്കണം. 20-ാം തീയതിക്കു മുൻപ് പാഠപുസ്കങ്ങളുടെ വിതരണം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും പങ്കെടുത്ത ഉന്നതതലയോഗം നിർദേശിച്ചു. എന്നാൽ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാനുള്ള നിർദേശത്തെ അച്ചടിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി എതിർത്തു. ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ പുസ്തകം അച്ചടിക്കാൻ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കരുതെന്ന് രാജു നാരായണ സ്വാമി യോഗത്തെ അറിയിച്ചു. പ്രായോഗികമായ ഏതു മാർഗം ഉപയോഗിച്ചും അച്ചടി പൂർത്തിയാക്കണമെന്നാണ് യോഗം നിർദേശിച്ചത്. 25 ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാൻ ഉള്ളത്. ഒരു ലക്ഷം പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ നേരത്തെ തന്നെ സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ ടെൻഡർ യോഗത്തിൽ ഒരു പ്രസ് മാത്രം പങ്കെടുത്തതിനാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

Share.

About Author

Comments are closed.