ഏഴു വര്‍ഷത്തിന് ശേഷം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നായികയെ പത്രപ്രവര്‍ത്തകര്‍ക്കു മുന്പില്‍ പരിചയപ്പെടുത്തി. വിദേശ മലയാളിയായ ദക്ഷിണ സംവിധായകന്‍ കൃഷ്ണദാസിന്‍റെ മകളാണ്. സിനിമയുടെ ഏതാനും രംഗങ്ങള്‍ തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടന്ന ചിത്രീകരണത്തിനിടയിലാണ് മേനോന്‍ കണ്ടെത്തിയ നായികയെ പരിചയപ്പെടുത്തിയത്.
ഒരുകാലത്ത് മലയാള സിനിമയില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ശങ്കര്‍ മേനക ജോഡികളും ഈ ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. ഒരു അവാര്‍ഡു നൈറ്റിന്‍റെ പശ്ചാത്തലം ചിത്രീകരണത്തിനുവേണ്ടി കലാ സംവിധായകന്‍ ഗോപനാണ് ഈ ചിത്രത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലഭിനയിക്കുന്ന മുഴുവന്‍ താരങ്ങളേയും അണിനിരത്തിക്കൊണ്ടാണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നിലേക്ക് തന്‍റെ പുതിയ ചിത്രത്തിന്‍റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയത്.
സംവിധായകന്‍ രഞ്ജിപണിക്കര്‍, പി. ശ്രീകുമാര്‍, താരങ്ങളായ കവിയൂര്‍ പൊന്നമ്മ, വിനീത്, സുനില്‍ സുഗത, ധര്‍മ്മജന്‍, രകൊച്ചുപ്രേമന്‍ എന്നിവരും ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്. കൂടാതെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും പരിചയപ്പെടുത്തുന്നുണ്ട്.
റിപ്പോര്‍ട്ട് വീണശശി