മധ്യപ്രദേശിലെ വ്യാപം നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ 72 മണിക്കൂറിനിടെ നാല് അസ്വാഭാവിക മരണങ്ങളാണുണ്ടായത്. അതിനിടെ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വിമര്‍ശിച്ചും സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടും കേന്ദ്രമന്ത്രി ഉമാഭാരതി രംഗത്തെത്തിയതോടെ ബി.ജെ.പിയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. കേസില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച്ച പരിഗണിക്കും. വ്യാപം നിയനമതട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെയാണ് മരിച്ചത്. സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയാണ് കണ്ടെത്തുകയായിരുന്നു. വ്യാപം വഴി നിയനമം നേടിയ ട്രെയ്നി സബ് ഇന്‍സ്പെക്ടര്‍ അനാമിക സികര്‍വാറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് രമാകാന്ത് പാണ്ഡെയുടെ മരണം. കേസുമായി ബന്ധപ്പെട്ട 46 പേരാണ് ഇതോടെ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. അതേസമയം, ദുരൂഹമരണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്‍റെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കണമെന്നും കേന്ദ്രമന്ത്രി ഉമ ഭാരതി പറഞ്ഞു. ശിവരാജ് സിങ് ചൗഹാന് പരസ്യപിന്തുണ നല്‍കുന്ന കാര്യത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വം മടിച്ചുനില്‍ക്കുകയാണ്.
വ്യാപം ദുരൂഹമരണങ്ങള് തുടരുന്നു
0
Share.