സ്ത്രീ സുരക്ഷ

0

സ്ത്രീ സുരക്ഷാ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.  സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് ജനമൈത്രി സുരക്ഷാ പദ്ധതിയിലൂടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.  സ്ത്രീകളുടെ സുരക്ഷിതത്വത്തിനു വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഓഫീസേഴ്സിന്‍റെ നേതൃത്വത്തില്‍ ഒരു ഡെമോ നടന്നു.  നിരവധി പദ്ധതികളാണ് സ്ത്രീ സുരക്ഷയ്ക്കു വേണ്ടി കേരള പോലീസ് സജ്ജീകരിച്ചിരിക്കുന്നത്.  സംസ്ഥാനത്ത് 2.5 ലക്ഷം വനിതകള്‍ക്ക് സ്വയം രക്ഷാ പരിശീലനം നല്‍കുകയാണ് സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ.

തിരുവനന്തപുരത്തും കൊച്ചി, കോഴി്ക്കോട്, കണ്ണൂര്‍ എന്നീ പ്രമുഖ നഗരങ്ങളില്‍ ഈ പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജനമൈത്രി പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.  വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് സ്വയംരക്ഷക്കായി സ്വീകരിക്കേണ്ട പ്രതിരോധ തന്ത്രങ്ങള്‍ സ്വായത്തമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  കേരളാ പോലീസിന്‍റെ സഹകരണത്തോടെ കുടുംബശ്രീ, കലാലയങ്ങള്‍, റസിഡന്‍റ്സ് അസോസിയേഷന്‍ എന്നിവയുടെ സഹായത്തോടെ വനിത സ്വയം പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.  കേരളാ പോലീസിന്‍റെ മേല്‍നോട്ടത്തില്‍ സ്കൂള്‍ കോളേജ് തലങ്ങളില്‍ സ്ത്രീസുരക്ഷയ്ക്കു വേണ്ടി യുള്ള കാന്പനിയുകളും നടത്തുന്നുണ്ട്.

Share.

About Author

Comments are closed.