ഡെന്റല് കോളജിന് ഇത്തവണ അംഗീകാരം ലഭിച്ചേക്കില്ല

0

ഡെന്‍റല്‍ കോളജിന് ഇത്തവണ അംഗീകാരം ലഭിച്ചേക്കില്ല. ഡെന്‍റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ചതായി അറിയിച്ചിട്ടും അംഗീകാരം നല്‍കാനോ പുനപരിശോധന നടത്താനോ കൗണ്‍സില്‍ തയാറാകുന്നില്ല. ഇതോടെ കോളജിനായി വാങ്ങിയ അന്പത് ലക്ഷത്തിലധികം രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ചേക്കുമെന്നാണ് ആശങ്ക. ഡെന്‍റല്‍ കോളെജിനുള്ള കെട്ടിടനിര്‍മാണം പൂര്‍്ത്തിയായില്ലെങ്കിലും മെഡിക്കല്‍ കോളെജിലെ താല്‍കാലിക കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഒരുക്കി. എന്നാല്‍ ഡന്‍റല്‍ കൗണ്‍സിലിന്‍റെ പരിശോധനയില്‍ അഞ്ച് ന്യൂനതകള്‍ കണ്ടെത്തി. 84 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ കുറവെന്നതായിരുന്നു പ്രധാന ന്യൂനത. ഡോക്ടര്‍മാരും അധ്യാപകരും ഓഫീസ് ജീവനക്കാരും ഉണ്ടങ്കിലും റിസപ്ഷനിസ്റ്റും ഡ്രൈവറും ഇല്ല, മെഡിക്കല്‍ സ്റ്റോറില്ല ആണ്‍കുട്ടികള്‍ക്ക് ആവശ്യത്തിന് ഹോസ്റ്റല്‍ മുറിയില്ല തുടങ്ങിയ നിസാരപ്രശ്നങ്ങളായിരുന്നു മറ്റ് ന്യൂനതകള്‍. എങ്കില്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത് പോലെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് കോളെജ് പ്രിന്‍സിപ്പല്‍ ഡന്‍റല്‍ കൗണ്‍സിലിന് കത്തെഴുതി. എന്നാല്‍ ഈ കത്ത് പരിഗണിച്ച കൗണ്‍സിലിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുകൂലതീരുമാനമെടുത്തില്ല. ഇതോടെ ഈ വര്‍ഷം ക്ളാസുകള്‍ ആരംഭിക്കാനുള്ള സാധ്യത മങ്ങി. സെപ്തംബറില്‍ ക്ളാസുകള്‍ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയോടെ അഞ്ച് ലാബുകള്‍ തയാറാക്കുകയും ഇവിടേക്ക് അന്പത് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തു. ഇത്തവണ അംഗീകാരം ലഭിച്ചില്ലങ്കില്‍ ഇനി ഒന്നരവര്‍ഷത്തേക്ക് ഈ ഉപകരണങ്ങള്‍ വെറുതേയിരിക്കേണ്ടിവരും.ഇതോടെ ഇവ നശിക്കുമെന്നും ആശങ്കയുണ്ട്.

Share.

About Author

Comments are closed.