പുതിയ ചിത്രം കെല്‍എല്‍ 10 പത്തിന്റെ ട്രെയിലര്‍ എത്തി. സംഭാഷണ ശൈലിയും അവതരണ മികവുമാണ് ഒരുമിനിട്ട് 27 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറുകളും ഏറെ ശ്രദ്ധനേടിയിരുന്നു.മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രം നവാഗതനായ മുഹ്‌സിന്‍ പരാരിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും പരാരി തന്നെ. നേറ്റീവ് ബാപ്പ എന്ന സംഗീത ആല്‍ബത്തിലൂടെ ശ്രദ്ധേയനാണ് മുഹ്‌സിന്‍ പരാരി. പുതുമുഖ താരം ചാന്ദ്‌നിയാണ് ചിത്രത്തിലെ നായിക.അഹമ്മദ് സിദ്ദീഖ്, അനീഷ് മേനോന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, മാമുക്കോയ, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ലാല്‍ ജോസിന്റെ നിര്‍മ്മാണ വിതരണ കമ്പനിയായ എല്‍ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഈദിന് ചിത്രം തിയേറ്ററുകളിലെത്തും.
കെല്എല് 10 പത്ത് ട്രെയിലര്
0
Share.