യജുര്‍വേദ മഹായജ്ഞം

0

ആര്‍ജ്ജിത ബ്രാഹ്മണസഭയുടെ ആഭിമുഖ്യത്തില്‍ മെയ് 7 മുതല്‍ 10 വരെ എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ വച്ച് യജുര്‍വേദ മഹായജ്ഞം നടക്കുന്നു. കര്‍മ്മത്തിന്‍റെ വേദമായ യജുര്‍വേദത്തിലെ മുഴുവന്‍ മന്ത്രങ്ങളും ഒരുക്കഴിച്ച് ഹോമാഗ്നിയില്‍ ഹോമദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്ന നിര്‍വ്വഹണമാണിത്.  ആചാര്യശ്രേഷ്ഠന്മാരുൺ സന്യാസിവര്യന്മാരും പങ്കെടുക്കുന്ന വിജ്ഞാനസദസ്സുകള്‍, 108 കര്‍മ്മികളാല്‍ 108 ഹോമകുണ്ഡങ്ങളില്‍ ഒരേസമയം ഒരേപോലെ നടക്കുന്ന 108 മഹാഗണപതിഹോമം, ക്ഷേത്ര അനുഷ്ഠാനകലകള്‍, നാമസങ്കീര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കര്‍മ്മങ്ങള്‍ ഇതോടൊപ്പം നടത്തപ്പെടുന്നു.

ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഈ യജ്ഞത്തില്‍ ദിവസേന മൂന്നുനേരവും ദാനങ്ങളില്‍ ഏറ്റവുൺ മഹത്തരമായ അന്നദാനവും നടത്തുന്നു.

ഈ യജ്ഞത്തിന്‍റെയും വേദങ്ങളുടെയും സന്ദേശം ജനങ്ങളിലെത്തിക്കുവാന്‍ തിരുവനന്തപുരത്തു നിന്നും പാലക്കാട്ടു നിന്നും 108 ക്ഷേത്രങ്ങളിലൂടെ കടന്നു വരുന്ന രണ്ട് വിളംബര ഘോഷയാത്രകള്‍.  ആര്‍ജ്ജിത ബ്രാഹ്മണരാല്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന യജുര്‍വ്വേദ മഹായജ്ഞമാണിത്.   കര്‍മ്മംകൊണ്ട് ബ്രാഹ്മണ്യം നേടിയ, നന്പൂതിരി മുതല്‍ നായാടി വരെ ഈ യജ്ഞത്തിനായി ഒന്നിക്കുന്നു.  യജുര്‍വ്വേദത്തിലെ മുഴുവന്‍ മന്ത്രങ്ങളും ചൊല്ലി ഫലങ്ങളും ഔഷധങ്ങളും അടങ്ങുന്ന 108 ദ്രവ്യങ്ങള്‍ ഹോമാഗ്നിയില്‍ അര്‍പ്പിക്കുന്ന അപൂര്‍വ്വ യജ്ഞമാണിത്.

Share.

About Author

Comments are closed.